മുന്ന വധം: മൂന്ന് മാസം കൂടി അനുവദിച്ചു
കൊച്ചി: മുന്ന വധക്കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസത്തെ സമയം കൂടി സി ബി ഐയ്ക്ക് ഹൈക്കോടതി അനുവദിച്ചു.
കേസന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി വേണമെന്നായിരുന്നു സി ബി ഐ ആവശ്യപ്പെട്ടത്. അന്വേഷണ ഏജന്‍സികള്‍ ഇടയ്ക്കിടെ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുന്നത് നിരാശാജനകമാണെന്ന് കോടതി പറഞ്ഞു.
92 ഏപ്രില്‍ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 94 ഏപ്രില്‍ 15ന് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തു. കേസിലെ പ്രതിയായ പി. വിജയനെ മാത്രമേ ഇതുവരെ അറസ്റ് ചെയ്തിട്ടുള്ളൂ.












Click it and Unblock the Notifications