തച്ചങ്കരിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : ഡിഐജി ടോമിന്‍ തച്ചങ്കരിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
രണ്ട് വിദേശ ഡിജിറ്റല്‍ കാമെറകളുമായി ടോമിന്‍ തച്ചങ്കരിയുടെ ഗണ്‍മാനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയ കേസിലാണ് വിജിലന്‍സ് അന്വേഷണം. തച്ചങ്കരി സിംഗപ്പൂരില്‍ നിന്ന് രേഖകളില്ലാതെ കടത്തിയതാണ് ഈ ഡിജിറ്റല്‍ വീഡിയോ കാമെറകളെന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അഡീഷണല്‍ ഡിജിപി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ടോമിന്‍ തച്ചങ്കരി നടത്തിയ വിദേശ യാത്രകള്‍, വരവില്‍ കവിഞ്ഞു സമ്പാദ്യം എന്നിവയും വിജിലന്‍സ് അന്വേഷിയ്ക്കും.












Click it and Unblock the Notifications