Get Updates
Get notified of breaking news, exclusive insights, and must-see stories!

കടന്നപ്പളളിയുടെ പിന്തുണ ലക്ഷ്മി സെഗാളിന്

കൊച്ചി : രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇടതു സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് (എസ്) തീരുമാനിച്ചു.

പാര്‍ട്ടി പ്രസിഡന്റ് കടന്നപ്പളളി രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. പാര്‍ട്ടി എം എല്‍ എ വി. സി. കബീര്‍ ലക്ഷ്മി സെഗാളിന് വോട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍സിപിയ്ക്ക് വ്യക്തമായ നയമില്ലെന്ന് കടന്നപ്പളളി ആരോപിച്ചു. ദേശീയ തലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കുന്ന എന്‍സിപിയുടെ കേരളാ ഘടകം ലക്ഷ്മി സെഗാളിനെ പിന്തുണയ്ക്കുന്നത് വിരോധാഭാസമാണ്.

ഇടതുമുന്നണിയുടെ നയങ്ങളുമായി ഒരിക്കലും എന്‍സിപിയ്ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് കടന്നപ്പളളി ചൂണ്ടിക്കാട്ടി. മുന്നണി രൂപീകരണം മുതല്‍ കോണ്‍ഗ്രസ് (എസ്) ഇടതു മുന്നണിയുടെ ഭാഗമാണ്. എന്‍. സി. പിയ്ക്ക് ഇടതുമുന്നണിയില്‍ നിന്നും സ്വയം പുറത്തു പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്കരിച്ച മുഖ്യമന്ത്രിയുടെ നടപടിയെയും കടന്നപ്പളളി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+