Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ

ദില്ലി : വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ശേഷിക്കുന്ന കാലം ഗുജറാത്തിലേതു പോലെ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയേണ്ടി വരുമെന്ന് വിശ്വഹിന്ദു പരിഷത്ത്.

വിഎച്ച്പി കേന്ദ്ര ഉപദേശ സമിതിയുടെ നിര്‍ണായക യോഗത്തിനു ശേഷമാണ് മുസ്ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി സംഘടനാ നേതാവ് അശോക് സിംഗാള്‍ രംഗത്തെത്തിയത്.

അയോദ്ധ്യയില്‍ മാര്‍ച്ച് 15ന് നടക്കേണ്ടിയിരുന്ന ശിലാദാനം തടഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയവും യോഗം പാസാക്കി. രാമക്ഷേത്രം പണിയുന്നതിന് 43 ഏക്കര്‍ സ്ഥലം രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ നിയമം പാസാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 15നു ശേഷം ആദ്യമായാണ് വിഎച്ച്പിയുടെ കേന്ദ്ര ഉപദേശക സമിതി യോഗം ചേര്‍ന്നത്. ഐഎസ്ഐ പിന്തുണയോടെ ഇസ്ലാമിക മതമൗലിക വാദം രാജ്യത്ത് ശക്തിപ്പെടുന്നതില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.

ആയിരം വര്‍ഷത്തിനുളളില്‍ ഹിന്ദുക്കള്‍ ഇസ്ലാം തീവ്രവാദത്തിനെതിരെ നടത്തിയ ഫലപ്രദമായ പ്രതിരോധമാണ് ഗുജറാത്തില്‍ നടന്നതെന്ന് വിഎച്ച്പി വിലയിരുത്തി. രാജ്യത്തെ വീണ്ടുമൊരു വിഭജനത്തിലേയ്ക്ക ്തളളിവിടാനാണ് മുസ്ലീങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ശേഷിക്കുന്ന കാലം രാജ്യം മുഴുവന്‍ അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വരുമെന്ന് സംഘടന ഭീഷണി മുഴക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+