പ്രൊഫ. കെ. എന്‍. ഭരതന്‍ അന്തരിച്ചു
കൊച്ചി: വിദ്യാഭ്യാസ വിചഷണനും എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫ. കെ. എന്‍. ഭരതന്‍ (64) അന്തരിച്ചു. ജൂണ്‍ 22 ശനിയാഴ്ച ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രഭാതഭക്ഷണത്തിന് ശേഷം ഭാര്യയുമായി സംസാരിക്കുമ്പോഴാണ് ഭരതന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ അന്ത്യം സംഭവിച്ചു.
ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഭരതന് തത്വശാസ്ത്രം, ധനതത്വശാസ്ത്രം, ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുണ്ട്.
10 വര്‍ഷത്തോളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ചാലക്കുടി പി. എം. ജി. കോളജിലും പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications