കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ലോകകപ്പ് ലഹരിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലോകകപ്പ് ഫുട്ബാള്‍ ലഹരി പരകോടിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളെത്തിയപ്പോഴേക്കും ശരാശരി ഫുട്ബാള്‍ പ്രേമികള്‍ മുതല്‍ ഫുട്ബാളുമായി വിദൂരബന്ധം മാത്രമുള്ള വീട്ടമ്മമാര്‍ വരെ ടിവിയ്ക്കു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയിരിക്കുന്നു.

സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സിനിമാതിയറ്റര്‍ ഉടമകള്‍ക്ക് ലോകകപ്പ് ഫുട്ബാള്‍ ഓര്‍ക്കാപ്പുറത്ത് വന്നുവീണ ചാകരയായി. പല തിയറ്റര്‍ ഉടമകളും സിനിമാപ്രദര്‍ശനം നിര്‍ത്തിവച്ച് ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ പ്രോജക്ടറിന്റെ സഹായത്തോടെ സ്ക്രീനില്‍ വലുതാക്കി പ്രദര്‍ശിപ്പിക്കുകയാണ്. ടിക്കറ്റ് വച്ചാണ് പ്രവേശനം. ഈയിടെ ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരെത്ത തിയറ്ററുകളില്‍ സിനിമാപ്രദര്‍ശനം നിര്‍ത്തിവച്ച് ഫുട്ബാള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.

ഇപ്പോള്‍ രാഷ്ട്രീയസംഘടനകള്‍ ചെറുപ്പക്കാരെ കിട്ടാതെ വിഷമിക്കുകയാണ്. പ്രതിഷേധപ്രകടനങ്ങളും ജാഥകളും പ്രചാരണപരിപാടികളും യോഗങ്ങളും പാര്‍ട്ടിക്കാര്‍ നിര്‍ത്തിവച്ച മട്ടാണ്. ഇനി ലോകകപ്പ് കഴിഞ്ഞിട്ടുമതി സമരപരിപാടികള്‍ എന്ന് പാര്‍ട്ടിനേതാക്കള്‍ക്കിടയില്‍ ഒരു അനൗദ്യോഗിക ധാരണയുണ്ടായിട്ടുണ്ട്. ഈയിടെ സിപിഐ സംസ്ഥാനഎക്സിക്യൂട്ടിവ് യോഗം പോലും ലോകകപ്പിന് വേണ്ടി നിര്‍ത്തിവച്ചു. നേതാക്കളെല്ലാം പകരം ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം ശരിക്കും ആസ്വദിച്ചു.

മലപ്പുറം ജില്ലയില്‍ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുപോലും ആളെ കിട്ടാതായിട്ടുണ്ട്. ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം വെള്ളിയാഴ്ചയായിരുന്നു. അന്ന് ഉച്ചയ്ക്ക് പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X