Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി ദുരന്തത്തിന് ഒരു വര്‍ഷം

കടലുണ്ടി: 51 പേരുടെ മരണത്തിനിടയാക്കിയ ഇടയാക്കിയ കടലുണ്ടി തീവണ്ടി ദുരന്തത്തിന് ജൂണ്‍ 22 ശനിയാഴ്ച ഒരു വര്‍ഷം തികയുന്നു. അപകടത്തില്‍ മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

ശനിയാഴ്ച നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും ഒത്തുചേര്‍ന്ന് കടലുണ്ടിയില്‍ മരിച്ചവര്‍ക്ക് സ്മൃതി പൂജ നടത്തുകയും കൂട്ട ഉപവാസം അനുഷ്ഠിക്കുകയും ചെയ്തു. അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ നാട്ടുകാരാണ് ദുരന്ത വാര്‍ഷികം ആചരിക്കാന്‍ മുന്‍കൈയെടുത്തത്.

ദുരന്തം നടന്നിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും അപകടത്തിന്റെ കാരണം ജനങ്ങളെ അറിയിക്കാത്തതില്‍ വ്യാപകമായ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ജനകീയ അന്വേഷണ സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+