കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ ആര്‍ ഐ നിക്ഷേപത്തില്‍ വര്‍ധനവ്

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ബാങ്കുകളില്‍ എന്‍ ആര്‍ ഐ നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനവ്. 2000-2001 സാമ്പത്തിക വര്‍ഷത്തില്‍ 3,177 കോടിയുടെ എന്‍ ആര്‍ ഐ നിക്ഷേപമുണ്ടായിരുന്ന സ്ഥാനത്ത് 2001-2002 സാമ്പത്തിക വര്‍ഷത്തില്‍ 3,798.84 കോടിയുടെ നിക്ഷേപമാണുണ്ടായത്.

എന്‍ ആര്‍ ഐ നിക്ഷേപത്തിന് മുന്‍ വര്‍ഷത്തേക്കാള്‍ പലിശ കുറഞ്ഞിട്ടും നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവാണുണ്ടായത്.

മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി പത്തനംതിട്ടയില്‍ 2001-2002 വര്‍ഷത്തില്‍ മൊത്തം നിക്ഷേപത്തിന്റെ 64 ശതമാനവും എന്‍ ആര്‍ ഐ നിക്ഷേപമാണ്. മൊത്തം നിക്ഷേപത്തില്‍ 14 ശതമാനം വര്‍ധനവ് ഉണ്ടായപ്പോള്‍ എന്‍ ആര്‍ ഐ നിക്ഷേപത്തിലെ വര്‍ധനവ് 20 ശതമാനമാണ്.

ജില്ലയില്‍ 50 ബ്രാഞ്ചുകളുള്ള സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലാണ് ഏറ്റവും കൂടുതല്‍ എന്‍ ആര്‍ ഐ നിക്ഷേപം-986.78 കോടി. 37 ബ്രാഞ്ചുകളുള്ള ഫെഡറല്‍ ബാങ്കാണ് രണ്ടാംസ്ഥാനത്ത്- 803.04 കോടി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 414.70 കോടിയുടെ എന്‍ ആര്‍ ഐ നിക്ഷേപമാണുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X