പി. സി. തോമസിനെ മന്ത്രിയാക്കും
കോട്ടയം: പി. സി. തോമസിനെ കേന്ദ്രമന്ത്രിയാക്കുന്നതിന് ബി ജെ പി കേരള ഘടകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി പത്മനാഭ ആചാര്യ അറിയിച്ചു.
പി. സി. തോമസിന് കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്ന് ഒരാള്‍ കൂടി കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണം ചെയ്യും. പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പത്മനാഭ ആചാര്യ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉന്നത വിദ്യാഭ്യാസ സമിതി പോലുള്ള സമിതികളില്‍ മുസ്ലീങ്ങളെ കുത്തിനിറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications