മദനിയെ കൊല്ലാന്‍ ആര്‍എസ്എസ് ശ്രമമെന്ന്
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ വകവരുത്താന്‍ ആര്‍എസ്എസ് നീക്കം നടന്നുവരികയാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം പൂന്തുറ സിറാജ്. ജൂണ്‍ 21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിറാജ്.
മദനിയെ രക്ഷിക്കാന്‍ കേരളാ, തമിഴ്നാട് സര്‍ക്കാരുകള്‍ ഉടനെ ഇടപെടണം. കോയമ്പത്തൂര്‍ ജയിലില്‍ ആര്‍എസ്എസിന്റെ ശാഖാപ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നുവരുന്നുണ്ട്. ജയിലിനുള്ളില്‍ ആസൂത്രിതമായി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് മദനിയെ കൊല്ലാനാണ് നീക്കം നടക്കുന്നത്.
നിയമസഭയില്‍ സ്പീക്കര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാന്‍ മുതിര്‍ന്നനേതാവ് കരുണാകരന്‍ ഇടപെടണം. പിഡിപി സംസ്ഥാനപ്രതിനിധി സമ്മേളനം 29ന് എറണാകുളം ടൗണ്‍ഹാളില്‍ ചേരുമെന്നും സിറാജ് അറിയിച്ചു.












Click it and Unblock the Notifications