ആറ് സ്കൂളുകളില്‍ പ്ലസ് ടു റദ്ദാക്കിയത് അസാധു
കൊച്ചി: കൊല്ലം ജില്ലയിലെ ആറ് സ്കൂളുകളില്‍ പ്ലസ് ടു റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. 2002 മെയ് 18ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതില്‍ അഞ്ച് സ്കൂളുകളില്‍ പ്ലസ് ടു പുന:സ്ഥാപിക്കാനും ഒരു സ്കൂളിന്റെ കാര്യം ജില്ലാ സമിതി പുന:പരിശോധിക്കാനുമാണ് നിര്‍ദേശം.
ചെറിയവെളിനെല്ലൂര്‍ കെപിഎം ഹയര്‍ സെക്കന്ററി സ്കൂള്‍, പൂവറ്റൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, നിലമേല്‍ എം എം എം ഹയര്‍ സെക്കന്ററി സ്കൂള്‍, കുന്നത്തൂര്‍ അംബികോദയം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്ലസ് ടു നിര്‍ത്തിയത് നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 32 സ്കൂളുകളിലായി അനുവദിച്ച 38 പ്ലസ് ടു അഡീഷണല്‍ ബാച്ചുകള്‍ റദ്ദാക്കിയ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications