ലൈസന്‍സ്: കാഴ്ച പരിശോധിക്കണം
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് കണ്ണ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാസമിതി നിര്‍ദേശിച്ചു. മൂന്നു മാസം കേരളത്തില്‍ റോഡ് സുരക്ഷാപ്രചാരണം നടത്താനും സമിതി തീരുമാനിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി നേത്രപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും അമിതവേഗതയില്‍ വണ്ടിയോടിക്കുന്നവരെയും പിടികൂടും. ദേശീയപാതയിലെ വാഹനഗതാഗതം സുഗമമാക്കും.
അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തും. ഇവിടെ പ്രത്യേക റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്കും. റോഡ് സുരക്ഷയെ സംബന്ധിച്ച് സ്കൂളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.












Click it and Unblock the Notifications