സംഘര്‍ഷാവസ്ഥ തുടരുന്നു: മുഷാറഫ്
ഇസ്ലാമബാദ്: അതിര്‍ത്തിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകതന്നെയാണെന്ന് പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
ജൂണ്‍22 ഞായറാഴ്ച ബിബിസിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലോ ഇന്ത്യയുടെ മറ്റേതെങ്കിലും പ്രദേശത്തോ സ്ഫോടനം നടന്നാല്‍ കാര്യങ്ങള്‍ ഏതു നിലയിലേക്കും വഷളാകാമെന്നും മുഷാറഫ് പറഞ്ഞു.
അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുള്ള സേനയെ പിന്‍വലിക്കാന്‍ ഇനിയും വൈകിക്കൂടാ. ഇന്ത്യ പട്ടാളക്കാരെ പിന്‍വലിച്ചാലും ഇല്ലെങ്കിലും താന്‍ അത് വലിയ കാര്യമാക്കില്ല. അന്താരാഷ്ട്ര അതിര്‍ത്തിയോ നിയന്ത്രണരേഖയോ മുറിച്ചുകടക്കാന്‍ ഇന്ത്യ ധൈര്യപ്പെടില്ലെന്നും മുഷാറഫ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി വാജ്പേയിയുമായും മറ്റും ചര്‍ച്ചയ്ക്ക് ഞാന്‍ ഒരുക്കമാണെന്നും മുഷാറഫ് വ്യക്തമാക്കി.












Click it and Unblock the Notifications