കാര്‍ നിര്‍മ്മാണം: ഹ്യൂണ്ടായ് രണ്ടാമത്
ഉദഗമണ്ഡലം: ഹ്യൂണ്ടായ് മോട്ടാര്‍ ലിമിറ്റഡ് ഇന്ത്യയിലെ കാര്‍നിര്‍മ്മാതാക്കളില്‍ രണ്ടാം സ്ഥാനക്കാരാണെന്ന് കമ്പനി ജനറല്‍ മാനേജര്‍ യങ്ങ് അവകാശപ്പെട്ടു. വളര്‍ച്ചയുടെ കാര്യത്തില്‍ ഹ്യുണ്ടായ് ഒന്നാമതാണ്.
ഇന്ത്യയില്‍ ഇതിനകം 260 സര്‍വീസ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ രണ്ടര ലക്ഷം സാന്‍ട്രോ കാറുകള്‍ വിറ്റുകഴിഞ്ഞു. ലക്ഷ്വറി കാറുകളായ ഏക്സന്റ് 40,000 എണ്ണവും സൊണാറ്റ 2,000 എണ്ണവും വിറ്റഴിക്കാന്‍ ഹ്യുണ്ടായ്ക്ക് കഴിഞ്ഞു.
ചെന്നൈയില്‍ ശ്രീപെരുമ്പതൂരില്‍ കാര്‍നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാന്‍ 2947 കോടി രൂപ മുടക്കി. ഇപ്പോള്‍ വര്‍ഷം തോറും 1.20 ലക്ഷം കാറുകള്‍ ഇവിടെ ഉല്പാദിക്കുന്നുണ്ടെന്ന് യങ്ങ് പറഞ്ഞു.












Click it and Unblock the Notifications