Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമനെ ഒരമ്പലത്തില്‍ തളയ്ക്കരുത്: അബ്ദുളള

ശ്രീനഗര്‍ : ശ്രീരാമനെ ഒരു അമ്പലത്തില്‍ തളയ്ക്കരുതെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള.

രാമന്‍ അയോധ്യയില്‍ മാത്രമല്ല, നമ്മിലെല്ലാം അദ്ദേഹമുണ്ട്. മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുക എന്നാല്‍ രാമനെ ആരാധിക്കുക എന്നാണ് അര്‍ത്ഥം. വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന് മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു.

ജൂണ്‍ 23 ഞായറാഴ്ച ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നിയുക്ത പ്രസിഡന്റും ഫാറൂഖിന്റെ മകനുമായ ഒമര്‍ അബ്ദുളളയും വേദിയിലുണ്ടായിരുന്നു.

അധികാരം കൈക്കലാക്കാനുളള നാണംകെട്ടമത്സരത്തില്‍ മതം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമനെയും റഹിമിനെയും തെരുവു യുദ്ധത്തിന് കാരണമായി വലിച്ചിഴയ്ക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെന്ന് അബ്ദുളള കുറ്റപ്പെടുത്തി.

രാഷ്ട്രസേവനത്തിനായി യത്നിക്കാന്‍ എല്ലാ മതാനുയായികളും തയ്യാറാകണം. അതു മാത്രമാണ് പുരോഗതിയിലേയ്ക്കുളള വഴിയെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കൈകൊണ്ട് ബാബറി മസ്ജിദ് തകര്‍ത്തിട്ട് മുസ്ലീങ്ങളുടെ വിശ്വാസം നേടാമെന്ന് കരുതുന്നത് തെറ്റാണ്. കശ്മീര്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കണമെങ്കില്‍ എല്ലാ മതങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+