കാവേരി : കൃഷ്ണയ്ക്കെതിരെ ജയലളിത
ചെന്നൈ : കാവേരി വെളളത്തിന്റെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രി അസത്യം പറയുകയാണെന്ന് ജയലളിത.
വേനല്‍ക്കാലത്തു പോലും കൃഷിയ്ക്കുപയോഗിക്കാന്‍ വേണ്ട വെളളം കര്‍ണാടകം ശേഖരിച്ചിട്ടുണ്ടെന്ന് ജയലളിത പറഞ്ഞു. മണ്‍സൂണ്‍ ചതിച്ചതിനാല്‍ തമിഴ്നാടിന് വെളളം നല്‍കാന്‍ കഴിയില്ലെന്ന എസ്. എം. കൃഷ്ണയുടെ പ്രസ്താവന ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകം ജലദൗര്‍ലഭ്യം അനുഭവിക്കുന്നതിനാല്‍ കാവേരി ട്രിബ്യൂണല്‍ കരാര്‍ അനുസരിച്ചുളള വെളളം വിട്ടുകൊടുക്കാനാവില്ലെന്ന് കൃഷ്ണ കഴിഞ്ഞ ദിവസം ബാംഗളൂരില്‍ പ്രസ്താവിച്ചിരുന്നു.
അണക്കെട്ടുകളുടെ ഉയരം കൂട്ടി വേനല്‍ക്കാലത്തേയ്ക്കുമുളള വെളളം കര്‍ണാടകം സംഭരിച്ചിട്ടുണ്ടെന്ന് ജയലളിത പറയുന്നു. മണ്‍സൂണ്‍ മഴ കിട്ടാത്തതിനാല്‍ വെളളമില്ലെന്നത് മുടന്തന്‍ന്യായമാണ്. കാവേരി വെളളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന തമിഴ്നാട് കര്‍ഷകരെ അപമാനിക്കുന്നതാണ് കൃഷ്ണയുടെ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications