തമിഴ്നാടിന് കാവേരി വെള്ളം നല്‍കില്ല
ബാംഗ്ലൂര്‍: ആവശ്യത്തിന് മഴ ലഭിക്കാത്തതു മൂലം കാവേരി വെള്ളം തമിഴ്നാടിന് നല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അറിയിച്ചു.
കൃഷ്ണ രാജസാഗര്‍ റിസര്‍വോയറിലെ വെള്ളത്തിന്റെ നിരപ്പ് 73 അടി മാത്രമാണ്. മൈസൂറിലെയും മാണ്ഡ്യയിലെയും കര്‍ഷകരുടെ ആവശ്യത്തിന് പോലും വെള്ളമില്ല.
തമിഴ്നാടില്‍ നിന്നെത്തിയ ഉന്നതതല സംഘത്തോട് താന്‍ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ടെന്ന് കൃഷ്ണ അറിയിച്ചു.
കാവേരി അതോറിറ്റി യോഗം ബഹിഷ്കരിക്കുമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ അറിയിപ്പിനോട് പ്രതികരിച്ചുകൊണ്ട് അതോറിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതാണ് ഇരുസംസ്ഥാനങ്ങള്‍ക്കും ഗുണപരമെന്ന് കൃഷ്ണ പറഞ്ഞു.
സംഭരണിയില്‍ വെള്ളമില്ലാത്തതിനാല്‍ ജൂണ്‍ 16 മുതല്‍ തമിഴ്നാടിന് വെള്ളം നല്‍കാനായിട്ടില്ലെന്ന് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications