ഒമര്‍ അബ്ദുളള പ്രസിഡന്റ്
ശ്രീ നഗര്‍ : നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റായി വിദേശ കാര്യ സഹമന്ത്രിയും ഫാറൂഖ് അബ്ദുളളയുടെ മകനുമായ ഒമര്‍ അബ്ദുളള തിരഞ്ഞെടുക്കപ്പെട്ടു.
ഷേര്‍- ഇ- കശ്മീര്‍ ക്രിക്കറ്റ് സ്റേഡിയത്തില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനമാണ് ഫാറൂഖിന്റെ പിന്‍ഗാമിയായി മകനെ തിരഞ്ഞെടുത്തത്. 10,000ത്തോളം പാര്‍ട്ടി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഫാറൂഖ് അബ്ദുളള, ഒമര്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷേഖ് നസീര്‍ അഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഫാറൂഖ് അബ്ദുളളയെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാത്തതില്‍ ബിജെപിയെ സമ്മേളനം കുറ്റപ്പെടുത്തി. ഫാറൂഖും ഒമറും ബിജെപിയ്ക്കെതിരെ ഇക്കാരണത്താല്‍ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടു.
സമ്മേളനത്തോടനുബന്ധിച്ച് അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സ്റേഡിയത്തിനു ചുറ്റും ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications