നുഴഞ്ഞുകയറ്റം: ഇന്ത്യയ്ക്ക് അഭിപ്രായഭിന്നത
ദില്ലി: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് തമ്മില്‍ അഭിപ്രായഭിന്നത. നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി വാജ്പേയി പറയുമ്പോള്‍ നുഴഞ്ഞുകയറ്റം അവസാനിച്ചുവെന്നാണ് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അഭിപ്രായപ്പെടുന്നത്.
ന്യൂസ്വീക്ക് വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വാജ്പേയി കശ്മീരിലേക്ക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമാക്കിയത്. നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ വാഗ്ദാനം നല്കിയിരുന്നെങ്കിലും അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും വാജ്പേയി പറഞ്ഞു.
അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്റെ നിലപാടില്‍ മാറ്റമൊന്നുമില്ല. കശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതായുള്ള റിപ്പോര്‍ട്ടാണ് ഓരോ ദിവസവും ഞങ്ങള്‍ക്ക് കിട്ടുന്നത്.- വാജ്പേയി പറഞ്ഞു.
ജൂണ്‍ 20 വ്യാഴാഴ്ച പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് നുഴഞ്ഞുകയറ്റത്തില്‍ കുറവുള്ളതായി സൂചിപ്പിച്ചിരുന്നു. നുഴഞ്ഞുകയറ്റം ഇപ്പോള്‍ ഏതാണ്ട് അവസാനിച്ചുവെന്നും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സൂചിപ്പിച്ചിരുന്നു.
പക്ഷെ അതിന് ശേഷമാണ് വാജ്പേയി ഇതിന് കടകവിരുദ്ധമായ അഭിപ്രായം ഇക്കാര്യത്തില്‍ പറയുന്നത്. എന്നാല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അഭിപ്രായം പുറപ്പെടുവിക്കും മുമ്പാണ് വാജ്പേയി ന്യൂസ്വീക്കില്‍ അഭിമുഖം നല്കിയതെന്നാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.












Click it and Unblock the Notifications