പൂവന്‍ചിന ബസപകടം: സമിതി അന്വേഷിക്കും
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൂവന്‍ചിനയില്‍ ഉണ്ടായ ബസപകടത്തിന്റ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. നാരായണന്‍ ചെയര്‍മാനായുള്ള സമിതിയില്‍ പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജ് ലക്ചറര്‍ വി. പ്രകാശ്, കെ എസ് ആര്‍ ടി സി വര്‍ക്സ് മാനേജര്‍ തുളസീധരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്യന്‍ തോമസ് എന്നിവരാണ് അംഗങ്ങള്‍.
സമിതി രണ്ടാഴ്ചയ്ക്കകം ഗതാഗത കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.












Click it and Unblock the Notifications