കൊച്ചിയില്‍ ആയൂര്‍വേദ കോണ്‍ഗ്രസ്
തിരുവനന്തപുരം : ലോക ആയൂര്‍വേദ കോണ്‍ഗ്രസിന് കൊച്ചി വേദിയാകുന്നു. നവമ്പര്‍ മാസത്തിലാണ് സമ്മേളനം.
നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ആയൂര്‍വേദത്തിന്റെ വിവിധ ശാഖകളെക്കുറിച്ച് ചര്‍ച്ച നടക്കുമെന്ന് സംഘാടകരായ സ്വദേശി ശാസ്ത്ര സമിതി അറിയിച്ചു.
ആഗോളീകരണവും ബൗദ്ധിക സ്വത്തവകാശ നിയമവും ആയൂര്‍വേദത്തില്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് സമ്മേളനം ആഴത്തില്‍ പരിശോധിയ്ക്കും. ഭാരതത്തിന്റെ പ്രാചീനമായ ചികിത്സാ ശാസ്ത്രത്തെ ആധുനീകരിക്കാനും സമ്മേളനം മാര്‍ഗങ്ങള്‍ ആരായും.
ലോകപ്രശസ്ത ഡോക്ടര്‍മാരും യുവ ശാസ്ത്രജ്ഞന്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രബന്ധങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ആയൂര്‍വേദ മരുന്നു നിര്‍മ്മാണം, വിതരണം എന്നിവയുടെ നിലവാരം ഉയര്‍ത്തുന്നതിനും സമ്മേളനം പ്രാധാന്യം നല്‍കും. ശിശുരോഗം, ഗൈനക്കോളജി, ആയൂര്‍വേദത്തിലെ ശസ്ത്രക്രിയ എന്നിവയെക്കുറിച്ച് പ്രത്യേക സമ്മേളനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications