Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധി വ്യാപാരം എല്ലാ ജില്ലയിലേക്കും

കൊച്ചി: വെളിച്ചെണ്ണ,കൊപ്ര അവധി വ്യാപാരം എല്ലാ ജില്ലകളിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫസ്റ് കമ്മോഡിറ്റീസ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്(എഫ്സിഇഐ) പറയുന്നു. വെളിച്ചെണ്ണ വില്പനയിലും കൊപ്രക്കച്ചവടത്തിലും എഫ്സിഇഐ ഏര്‍പ്പെടുത്തിയ അവധി വ്യാപാരം വന്‍ വിജയമായതിനെ തുടര്‍ന്നാണിത്.

അവധി വ്യാപാരം മൂലം കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിലുള്ള വ്യാപകമായ കയറ്റിറക്കങ്ങള്‍ ഇല്ലാതായി. കര്‍ഷകര്‍ക്ക് ഇത് മൂലം നല്ല വിലകിട്ടുകയും ചെയ്തു.- എഫ്സിഇഐ ചീഫ് എക്സിക്യൂട്ടീവ് എന്‍. ആനന്തന്‍ പറഞ്ഞു.

അവധി വ്യാപാരത്തില്‍ കൂടുതല്‍ കാര്യക്ഷമത കൊണ്ടുവരാനാണ് ഫസ്റ് കമ്മോഡിറ്റീസ് ക്ലീയറിംഗ് കോര്‍പ്പറേഷന്‍ കൊച്ചിയിലെ എണ്ണ വ്യാപാരികളുടെ സംഘടനയുമായി ചേര്‍ന്ന് എഫ്സിഇഐ രൂപീകരിച്ചത്. 1971ല്‍ കേന്ദ്രസര്‍ക്കാര്‍ അവധി വ്യാപാരം നിരോധിക്കുന്നതുവരെ കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും കര്‍ഷകര്‍ക്ക് അര്‍ഹമായ വില കിട്ടിയിരുന്നു. ഈ പഴയ കാലത്തിലേക്ക് ഇപ്പോള്‍ വിപണി എഫ്സിഇഐയുടെ അവധി വ്യാപാരത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണെന്നും ആനന്തന്‍ പറഞ്ഞു.

അപ്രതീക്ഷിതമായ വിലത്തകര്‍ച്ചയില്‍ നിന്നും വിപണിയെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് അവധിവ്യാപാരത്തിന്റെ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

അവധി വ്യാപാരം തുടങ്ങിയപ്പോള്‍ കൊപ്രയുടെ വില ക്വിന്റലിന് 3000 രൂപയാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഈ സമയത്ത് പൊതു വിപണിയില്‍ വെറും 2700 രൂപ മാത്രമായിരുന്നു വില. ഇപ്പോഴത്തെ അവധിവ്യാപാര വില 3215 രൂപയായി ഉയര്‍ന്നിരിക്കുന്നു. മഴക്കാലമായിട്ടും വില ഉയരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. അവധി വ്യാപാരം തുടങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണവില ക്വിന്റലിന് വെറും 3000 രൂപയായിരുന്നു. എന്നാല്‍ അവധി വ്യാപാരം തുടങ്ങിയതിന് ശേഷം 2001 ഡിസംബറില്‍ വെളിച്ചെണ്ണവില 4400 രൂപയായി ഉയര്‍ന്നു. - ആനന്തന്‍ പറഞ്ഞു.

1980ല്‍ ഇന്ത്യയിലെ മൊത്തം കൊപ്ര ഉല്പാദനത്തിന്റെ 80 ശതമാനവും കേരളത്തില്‍ നിന്നായിരുന്നു. ഇപ്പോള്‍ അത് വെറും 45 ശതമാനമായി താഴ്ന്നു. അതേ സമയം മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ ഉല്പാദനം വര്‍ധിപ്പിച്ചു. കേരളത്തില്‍ ഈയിടെ തൃശൂരിലും കോഴിക്കോടും അവധിവ്യാപാരം സംബന്ധിച്ച് ബോധവല്ക്കരണ ക്ലാസ്സുകള്‍ നടത്തിയിരുന്നു. കേരളത്തില്‍ എല്ലായിടത്തും അവധിവ്യാപാരം ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ആന്ധ്ര, തമിഴ്നാട്,കര്‍ണ്ണാടക എന്നിവിടങ്ങളിലും വ്യാപാരം തുടങ്ങും. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+