പണം കടത്തിയതിന് വ്യാപാരി അറസ്റില്‍
തിരുവനന്തപുരം: കേരളത്തിലേക്ക് ലക്ഷക്കണക്കിന് രൂപ കടത്തിയ കേസുമായി ബന്ധപ്പെട്ട് തിരുവന്തപുരത്തെ ഒരു ഫാഷന്‍ വസ്ത്ര വ്യാപാരി അറസ്റിലായി.
മുൂംബൈ മെട്രോപോളിറ്റന്‍ കോടതിയാണ് ഇയാള്‍ക്കെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. ജൂലായ് മൂന്നിന് മുമ്പ് അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവ് അനുസരിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
ചില മതമൗലിക വാദി സംഘടനകള്‍ക്ക് ഇയാള്‍ ഏറെ പണം നല്‍കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കേരളത്തിലേക്ക് 336 കോടി രൂപ കടത്തിയതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കെയാണ് മറ്റൊരു പണം കടത്തുമായി ബന്ധപ്പെട്ട് അറസ്റുണ്ടായത്.












Click it and Unblock the Notifications