കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനീകരണ ബോര്‍ഡ് തടസ്സം: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് കേരളത്തിന്റെ വികസനത്തെ തടയുകയാണെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോയമ്പത്തൂരിലും മറ്റും വ്യവസായങ്ങള്‍ സ്വതന്ത്രമായി ഉയര്‍ന്നുവരുമ്പോള്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് തൊട്ടടുത്ത പാലക്കാട് വ്യവസായങ്ങള്‍ തുടങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. - അദ്ദേഹം ചൂണ്ടിക്കാട്ടി.

മലനീകരണ നിയന്ത്രണബോര്‍ഡ് 36 വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ അനുമതി നിഷേധിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ ഉയര്‍ത്തുന്ന മലിനീകരണം കണക്കിലെടുത്താണ് ഈ നടപടി. പക്ഷെ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഈ നടപടി ഏകപക്ഷീയമാണെന്ന് ലോകബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു.

സംസ്ഥാനം ഇപ്പോള്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. പക്ഷെ ഇത്തരത്തിലുള്ള തടസ്സങ്ങള്‍ അവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X