വിവാഹപ്പിറ്റേന്ന് വിവാഹമോചനം
തിരുവനന്തപുരം: വിവാഹപ്പിറ്റേന്ന് വധു പ്രസവിച്ചു. ഇതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹമോചനം നേടുകയും ചെയ്തു. വര്‍ക്കലയിലാണ് സംഭവം.
ലണ്ടനില്‍ ജോലിയുള്ള വരന്‍ ഒരാഴ്ച മുമ്പ് നാട്ടിലെത്തിയാണ് തിരക്കിട്ട് ആലോചനയും വിവാഹവും നടത്തിയത്. വിവാഹത്തിനു ശേഷം രാത്രി വരന്റെ വീട്ടിലെത്തിയ വധു പ്രസവലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വരന്റെ വീടിനടുത്തുള്ള പേറ്റിച്ചികള്‍ എത്തിയാണ് പ്രസവമെടുത്തത്.
വരന്‍ വിവാഹശേഷം ജൂണ്‍30ന് ലണ്ടനിലേക്ക് മടങ്ങിപ്പോകാന്‍ ഇരിക്കുകയായിരുന്നു. പക്ഷെ ഈ സംഭവത്തോടെ വരന്റെ വീട്ടുകാര്‍ ഉടന്‍ വിവാഹമോചനം നേടുകയായിരുന്നു.












Click it and Unblock the Notifications