റോഡ് വികസനത്തിന് 1000 കോടി
ആലുവ: കേരളത്തിലെ റോഡ് വികസനത്തിന് രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര ഉപരി തല ഗതാഗത മന്ത്രി ബി. സി. ഖണ്ഡൂരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ സുഗമയാത്രാ പദ്ധതിയനുസരിച്ചാണ് ഈ രൂപ അനുവദിക്കുന്നത്. ദേശീയപാത 47, 17 എന്നിവയ്ക്കും കൊച്ചി, മംഗലാപുരം തുറമുഖങ്ങളുമായി ബന്ധപ്പെട്ട റോഡുകള്‍ക്കുമാണ് സഹായം ലഭിക്കുന്നത്.
ആലുവയില്‍ മാര്‍ത്താണ്ഡവര്‍മ സമാന്തര പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരളത്തിലെ കൂടുതല്‍ റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications