ബിജെപിയുമായി കൂട്ടുചേരുന്നത് ആലോചിച്ചില്ല
കോട്ടയം: ബി ജെ പിയുമായി കൂട്ടുചേരുന്നതിനെ കുറിച്ച് എസ് എന്‍ ഡി പി ആലോചിച്ചിട്ടില്ലെന്ന് എസ് എന്‍ ഡി പി യോ-ഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ അറിയിച്ചു.
ബി ജെ പിയുമായി കൂട്ടുചേര്‍ന്ന് സി പി എമ്മിനെയോ ഇടതുപ്രസ്ഥാനങ്ങളെയോ തകര്‍ക്കാന്‍ എസ് എന്‍ ഡി പിയുടെ ഭാഗത്തു നിന്ന് ഒരിക്കലും നീക്കമുണ്ടാവില്ല.
എല്‍ ഡി എഫിനോട് എസ് എന്‍ ഡി പിയ്ക്ക് വിരോമൊന്നുമില്ല. യു ഡി എഫ് മന്ത്രിസഭയില്‍ താന്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥന രഹിതമാണ്. എന്നാല്‍ എല്‍ ഡി എഫിനേക്കാള്‍ യു ഡി എഫാണ് ഈഴവരോട് അനുഭാവപൂര്‍വം പെരുമാറുന്നത്.
ആര്‍ എസ് എസിന്റെ മുഖപത്രമാണ് എന്നറിയാതെയാണ് താന്‍ ഓര്‍ഗനൈസര്‍ക്ക് അഭിമുഖം നല്‍കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications