കേരളത്തില്‍ ടൂറിസം വളര്‍ത്താന്‍ ഐബിപി
കൊച്ചി: പെട്രോളിയം വിപണനകമ്പനി ഐബിപി കേരളത്തില്‍ വിനോദസഞ്ചാരം വളര്‍ത്താന്‍ മുന്നോട്ട്. കേരള ടൂറിസം വകുപ്പുമായി ഇതു സംബന്ധിച്ച് ഒരു ധാരണാപത്രത്തില്‍ ഐബിപി ഒപ്പുവച്ചു.
കേരളത്തിന് വേണ്ടി ടൂറിസം സെക്രട്ടറി ബാലകൃഷ്ണനും ഐബിപിയ്ക്കുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ജ്യോതിയും ആണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ആലപ്പുഴയ്ക്കും തൃശൂരിനും വേണ്ടി ടൂറിസം മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ആഗോള ടെണ്ടര്‍ വിളിയ്ക്കുമെന്ന് ചടങ്ങിനു ശേഷം ടൂറിസം മന്ത്രി കെ.വി. തോമസ് പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേളകള്‍ ഐബിപിയെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാനുള്ള ശ്രമവും നടന്നുവരുന്നതായി മന്ത്രി അറിയിച്ചു. ഐബിപി ആദ്യമായി ടൂറിസം മേഖലയില്‍ കേരളത്തിലേക്കാണ് കടന്നുവന്നിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ജ്യോതി പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അനുബന്ധസ്ഥാപനമാണ് ഐബിപി. ഐബിപിയ്ക്ക് ഇന്ത്യയില്‍ 1550 പെട്രോളിയം വില്പനകേന്ദ്രങ്ങളുണ്ട്.
കേരള ടൂറിസം വകുപ്പ് നല്കുന്ന ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ നല്കാനുള്ള കിയോസ്കുകള്‍ ഐബിപി വികസിപ്പിക്കും. കേരള ടൂറിസം വകുപ്പ് നല്കുന്ന സൈറ്റുകളും ഐബിപി വികസിപ്പിക്കും.












Click it and Unblock the Notifications