രത്നവ്യാപാരികള്‍ക്ക് ലാദന്‍ ബന്ധം
ദില്ലി: ഇന്ത്യയിലെ പ്രമുഖ രത്നവ്യാപാരികളില്‍ പലര്‍ക്കും ഒസാമ ബിന്‍ ലാദനുമായും അല്‍ക്വെയ്ദയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വൃത്തങ്ങള്‍. ചില ആഭരണ വ്യാപാരികള്‍ക്കും ലാദന്റെ ശൃംഖലയുമായി ബന്ധമുണ്ട്.
അന്താരാഷ്ട്ര രത്നവ്യാപാര ശൃംഖല ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയ്ക്ക് പണം നല്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആര്‍ക്കെല്ലാമെതിരെയാണ് അന്വേഷണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ സൂറത്ത്, ദില്ലി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലെ രത്നവ്യാപാരികള്‍ക്കും ആഭരണവ്യാപാരികള്‍ക്കും ഈ അന്താരാഷ്ട്രശൃംഖലയുമായി ബന്ധമുണ്ടെന്നറിയുന്നു. ഇവരില്‍ പലരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കി വരികയാണ്.
കഴിഞ്ഞ വര്‍ഷവും പ്രത്യേകിച്ച് സപ്തംബര്‍ 11ന് ശേഷം രത്ന-ആഭരണ മേഖലയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന വ്യാപാരം നടന്നിരുന്നു. തീവ്രവാദി ഗ്രൂപ്പുകളുടെ പണം മരവിപ്പിക്കാന്‍ അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചതിനെ തുടര്‍ന്ന് ഇതിലെ നിരവധി ഗ്രൂപ്പുകളുടെ പണം ഇന്ത്യയിലെ രത്ന-ആഭരണ വ്യാപാര മേഖലയിലേക്ക് ഒഴുകിയതായി കണക്കാക്കപ്പെടുന്നു.












Click it and Unblock the Notifications