കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു?

  • By Staff
Google Oneindia Malayalam News

ബെയ്റൂട്ട്: ഒസാമ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ബിന്‍ ലാദന്റെ വക്താവിന്റെതായി പുറത്തുവന്ന ഓഡിയോ ടേപ്പിലാണ് ഈ വെളിപ്പെടുത്തല്‍.

അമേരിക്കയില്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ ക്വെയ്ദ തയ്യാറായിക്കഴിഞ്ഞതായും ഓഡിയോ ടേപ്പ് വെളിപ്പെടുത്തുന്നു. ബിന്‍ ലാദന്‍ മാത്രമല്ല, ബിന്‍ ലാദന്റെ അടുത്ത അനുയായിയും ജീവിച്ചിരിപ്പുണ്ട്. ബിന്‍ ലാദന്‍ ഉടനെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുമെന്നും ടേപ്പില്‍ പറയുന്നു.

ജൂണ്‍ 23 ഞായറാഴ്ചയാണ് ഈ ടേപ്പ് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ജസീറടിവിയില്‍ സംപ്രേഷണം ചെയ്തത്. ബിന്‍ ലാദന്റെ വക്താവായ കുവൈത്തില്‍ ജനിച്ച സുലൈമാന്‍ അബു ഘെയ്തില്‍ നിന്നാണ് ഈ ഓഡിയോ ടേപ്പ് കിട്ടിയതെന്ന് അല്‍-ജസീറ ടിവി കേന്ദ്രം അറിയിച്ചു.

എന്നാല്‍ ഈ ടേപ്പിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. അമേരിക്ക ഇതുവരെ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാണ് ഈ ഓഡിയോ ടേപ്പ് റിക്കാര്‍ഡ് ചെയ്തതെന്നോ എങ്ങിനെയാണ് ഇത് അല്‍ജസീറയ്ക്ക് ലഭിച്ചതെന്നോ വ്യക്തമല്ല.

ഒസാമ ബിന്‍ ലാദന്‍ നല്ല ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു. തോറബോറയില്‍ അദ്ദേഹം രോഗബാധിതനായി പരിക്കേറ്റ് കഴിയുന്നു എന്ന അഭ്യൂഹങ്ങളില്‍ കഴമ്പില്ല.- ടേപ്പില്‍ ബിന്‍ ലാദന്റെ അനുയായി എന്നു വിശേഷിപ്പിക്കപ്പെടുന്നയാള്‍ പറയുന്ന വാചകമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X