പുലികളുടെ ഓഫീസില്‍ ആക്രമണം
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയിലുള്ള തമിഴ്പുലികളുടെ ഓഫീസ് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ചു. അന്താരാഷ്ട്രനിരീക്ഷക സംഘത്തിന് ഇതു സംബന്ധിച്ച് എല്‍ടിടിഇ പരാതി നല്കി.
ഒസാമ ബിന്‍ ലാദനുമായി ബന്ധമുള്ള ഒരു ഇസ്ലാമിക തീവ്രവാദി സംഘമാണ് തങ്ങളുടെ ഓഫീസില്‍ ആക്രമണം നടത്തിയതെന്നും എല്‍ടിടിഇ അറിയിച്ചു. ട്രിങ്കോമാലിയിലെ മുട്ടൂരിലുള്ള ഓഫീസിലെ കസേരകളും മറ്റും നശിപ്പിച്ചു.
അതേസമയം ശ്രീലങ്കയിലെ മുസ്ലീം കോണ്‍ഗ്രസ് നേതാവും തുറമുഖ മന്ത്രിയുമായ റൗഫ് ഹക്കീം ആക്രമണത്തെ അപലപിച്ചിട്ടുണ്ട്ണ. തമിഴരും മുസ്ലിങ്ങളും തമ്മില്‍ അടുക്കുന്നത് തടയാനുള്ള ഗൂഡാലോചനയാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications