Get Updates
Get notified of breaking news, exclusive insights, and must-see stories!

അലക്സ് പെറിയെ വീണ്ടും ചോദ്യംചെയ്തു

ദില്ലി: പ്രധാനമന്ത്രി വാജ്പേയിയെക്കുറിച്ച് വിവാദലേഖനമെഴുതിയ ടൈം മാസികയുടെ ഇന്ത്യയിലെ ലേഖകന്‍ അലക്സ് പെറിയെ ഇമിഗ്രേഷന്‍ അധികൃതര്‍ വീണ്ടും ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

വിദേശപൗരന്മാര്‍ക്കുള്ള റിജ്യണല്‍ റജിസ്ട്രേഷന്‍ ഓഫീസില്‍(എഫ്ആര്‍ആര്‍ഒ) ചോദ്യം ചെയ്യാനായി ജൂണ്‍ 24 തിങ്കളാഴ്ചയാണ് അലക്സ് പെറിയെ വിളിച്ചുവരുത്തിയത്.

മൂന്ന് പാസ്പോര്‍ട്ടുകള്‍ കൈവശം എന്ന കാരണത്താലാണ് അലക്സ് പെറിയെ ചോദ്യം ചെയ്തത്. പത്ത് മിനിറ്റ് നേരത്തോളം അലക്സ് പെറിയെ ചോദ്യം ചെയ്തു. ഇമിഗ്രേഷന്‍ ഓഫീസിലെ ജോയിന്റ് ഡയറക്ടര്‍ കെ.എസ്. ബെയ്ന്‍സാണ് അലക്സ് പെറിയെ ചോദ്യം ചെയ്തത്. ഇനി ഇന്ത്യ വിട്ടുപോകുന്ന തിയതിയും സമയവും എഫ്ആര്‍ആര്‍ഒയെ അറിയിക്കണമെന്നും പെറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

പെറിയുടെ കൈവശമുള്ള പാസ്പോര്‍ട്ടുകള്‍ വ്യാജമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ കത്ത് അലക്സ് പെറി ഹാജരാക്കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അലക്സ് പെറിയെ ചോദ്യം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+