മുഹമ്മദ് റാബി മുസ്ലിം ബോര്‍ഡ് പ്രസിഡന്റ്
ഹൈദരാബാദ്: മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ലക്നൗവിലെ നദ്വത്തുല്‍ ഉലമ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് റാബി ഹസനി നദ്വിയെ ഏകകണ്ഠമായാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റാബി ഒട്ടേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ വരെ നീട്ടിയതായി ബോര്‍ഡ് സെക്രട്ടറി റഹിം ഖുറേഷി അറിയിച്ചു.












Click it and Unblock the Notifications