കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് പെണ്‍കുഞ്ഞ്

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രിയങ്കാ വധേര പ്രസവിച്ചു. രണ്ടാമത്തെ പ്രസവത്തിലേത് പെണ്‍കുഞ്ഞാണ്.

പ്രിയങ്കയുടെ ആദ്യ കുഞ്ഞ് ആണ്‍കുട്ടിയായിരുന്നു. സോണിയാഗാന്ധിയുടെ ഔദ്യോഗികവസതിയായ 10 ജനപഥില്‍ ആഹ്ലാദം അലതല്ലുകയാണ്. ആഹ്ലാദം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

വീണ്ടും മുത്തശ്ശിയായതിന്റെ ആഹ്ലാദത്തിലാണ് സോണിയാഗാന്ധിയെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞു. ഇത് തികച്ചും വ്യക്തിപരമായ കാര്യമായതിനാല്‍ സന്തോഷപ്രകടനങ്ങള്‍ സോണിയ വിലക്കിയെങ്കിലും ജനപഥിലേക്ക് അഭിനന്ദനസന്ദേശങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒഴുകുകയാണ്.

സോണിയഗാന്ധി പ്രസവം നടന്ന ഗംഗാറാം ആശുപത്രിയില്‍ എത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്കഗാന്ധി പ്രചാരണത്തിനിറങ്ങണമെന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും ഗര്‍ഭകാലമായതിനാല്‍ സോണിയ പ്രിയങ്കയെ വിലക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X