സംസ്ഥാനത്ത് 11,736 ജീവനക്കാര്‍ അധികം
തിരുവനന്തപുരം: സംസ്ഥാനത്ത് 11,736 എന്‍ജിഒ ജീവനക്കാര്‍ അധികമാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി എ.കെ. ആന്റണി. ജൂണ്‍ 24 തിങ്കളാഴ്ച നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചോദ്യോത്തരവേളയില്‍ കെ. മുഹമ്മദാലി, ടി.എന്‍. പ്രതാപന്‍, എം.പി. ഗംഗാധരന്‍, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ എന്നിവര്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം. 11ാം വകുപ്പുകളിലെ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ഗസറ്റഡ് തസ്തികയില്‍ 1935 ജീവനക്കാര്‍ അധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതാത് വകുപ്പ് മേധാവികളുമായും വകുപ്പ് സെക്രട്ടറിമാരുമായും ചര്‍ച്ചചെയ്ത ശേഷമാണ് അധിക തസ്തികകള്‍ കണ്ടെത്തിയത്. ഇങ്ങിനെ അധിക ജീവനക്കാരായി കണ്ടെത്തിയവരെ പുനര്‍വിന്യസിക്കും.












Click it and Unblock the Notifications