കേരളത്തില്‍ കുളമ്പുരോഗം പടരുന്നു
തിരുവനന്തപുരം: കുളമ്പ് രോഗം അപായകരമായ തോതില്‍ വര്‍ധിച്ചതിനാല്‍ ഇതു തടയാന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ. നിയമസഭയില്‍ ജൂണ്‍ 24 ഞായറാഴ്ച ഇതു സംബന്ധിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.
ആറ് ജില്ലകളില്‍ ഇതിനകം 700 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡോക്ടര്‍മാരുടെ അഞ്ച് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
രോഗം ഇങ്ങിനെ അപായകരമായ തോതില്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുള്ളതായി ഗൗരിയമ്മ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രതിരോധ മരുന്നുകള്‍ നല്കാതെ കന്നുകാലികളെ കൊണ്ടുവരുന്നതാണ് രോഗം പടരാന്‍ ഇടയാക്കുന്നതെന്ന് ഗൗരിയമ്മ അറിയിച്ചു.












Click it and Unblock the Notifications