ചേറ്റുവയില്‍ മിനി ഹാര്‍ബര്‍
ചേറ്റുവ: തൃശൂര്‍ ജില്ലയിലെ ചേറ്റുവ ബംഗ്ലാവ് കടവിലെ ഫിഷ് ലാന്റിംഗ് സെന്ററിനെ മിനി ഹാര്‍ബറാക്കി ഉയര്‍ത്താന്‍ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ശുപാര്‍ശ സബ്ജക്ട് കമ്മിറ്റി സര്‍ക്കാരിന് നല്കി.
ഫിഷ് ലാന്റിംഗ് സെന്ററിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിന്റെ ഉദ്ഘാടനം ടി.എന്‍. പ്രതാപന്‍ എംഎല്‍എ നിര്‍വഹിച്ചു. 5.05 ലക്ഷം ചെലവഴിച്ചുകൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കമണി അധ്യക്ഷത വഹിച്ചു.
നൂറിലേറെ മത്സ്യബന്ധന ബോട്ടുകളാണ് ഈ ഫിഷ് ലാന്റിംഗ് സെന്ററിലെത്തുന്നത്. മത്സ്യം കരയ്ക്കിറക്കാന്‍ ബോട്ടുകളുടെ ബാഹുല്യം മൂലം തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടുന്നു. അഴിമുഖത്ത് ഒരു ഗൈഡ് ലൈറ്റ് സ്ഥാപിക്കുന്നുണ്ട്. ഈ ലൈറ്റ് സ്ഥാപിച്ചാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടു കിലോമീറ്റര്‍ ദൂരേ നിന്നു തന്നെ ദിക്കറിയാനാകും.












Click it and Unblock the Notifications