ജനകീയാസൂത്രണം: ആലപ്പുഴയില്‍ വെട്ടിപ്പ്
തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ ജനകീയാസൂത്രണ പദ്ധതി നടത്തിപ്പില്‍ വന്‍വെട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 30 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനകീയാസൂത്രണ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 6.45 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് കണ്ടെത്തിയത്.
97-98 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയിലാണ് വെട്ടിപ്പ് നടന്നത്. എന്നാല്‍ നിയമാനുസൃതമായ സമയപരിധി കഴിഞ്ഞതിനാല്‍ വെട്ടിപ്പിന് ഉത്തരവാദികളായവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ രാജന്‍ ബാബു സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആറര കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടാവുമെന്നതാണ് സ്ഥിതി. ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തിയതിന് ശേഷം ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഓഡിറ്റര്‍ ഡയറക്ടര്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്തെ 70 ശതമാനം പഞ്ചായത്തുകളും ജനകീയാസൂത്രണത്തിനായി ചെലവഴിച്ച തുകയുടെ കണക്ക് നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ഓഡിറ്റിംഗുകള്‍ നടക്കുകയാണ്. പുതിയ ക്രമക്കേടുകള്‍ പുറത്തുവരികയും ചെയ്തു.












Click it and Unblock the Notifications