Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിയിറക്കിയവരെ തിരിച്ചുകയറ്റരുത്

കൊച്ചി: മതികെട്ടാനില്‍ നിന്ന് കുടിയിറക്കിയവരെ തിരിച്ചുകയറാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

മതികെട്ടാനിലെ ഭൂമി വനം വകുപ്പിന്റെ ഉടമസ്ഥതതയിലായിരിക്കണമെന്ന് ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ശിവരാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഭൂമി കൈയേറ്റം സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും റിപ്പോര്‍ട്ട് പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസിന്മേല്‍ ജൂലായ് എട്ടിന് വീണ്ടും വാദം കേള്‍ക്കും. മതികെട്ടാനിലെ ഭൂമിയെ കുറിച്ചുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+