കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജോസഫിനെതിരെ പിണറായി വീണ്ടും
കോഴിക്കോട്: മതികെട്ടാന്‍ പ്രശ്നത്തില്‍ എല്‍ ഡി എഫിനെതിരായ നിലപാട് സ്വീകരിച്ച കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പിനെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വീണ്ടും വിമര്‍ശിച്ചു.
മതികെട്ടാന്‍ പ്രശ്നത്തില്‍ എല്‍ ഡി എഫ് ഒരു നിലപാട് സ്വീകരിച്ചതാണെന്നും അതിന് വിരുദ്ധമായ നിലപാടാണ് പി.ജെ. ജോസഫ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു. ജൂണ്‍ 24 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ജൂണ്‍ 25ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ജോസഫിനെ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. എല്‍ ഡി എഫ് നിലപാടിനെതിരെ ജോസഫ് തുടര്‍ന്നും നീങ്ങില്ലെന്നാണ് കരുതുന്നത്. ജൂണ്‍ 25ന് ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും.
Comments
Story first published: Monday, June 24, 2002, 5:30 [IST]