ലോകകപ്പ്: പവര്‍കട്ടില്ല
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ പ്രമാണിച്ച് കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കും. ജൂണ്‍ 24 തിങ്കളാഴ്ച വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചതാണ് ഇക്കാര്യം.
ജൂണ്‍25 ചൊവാഴ്ച മുതല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുകയാണ്. ജൂണ്‍ 25, 26 തീയതികളിലെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് പവര്‍ കട്ടുണ്ടാവില്ല. ജൂണ്‍ 25ന് ജര്‍മ്മനിയും തെക്കന്‍ കൊറിയയും ഏറ്റുമുട്ടും. ജൂണ്‍ 26ന് ബ്രസീലും തുര്‍ക്കിയും തമ്മിലാണ് മത്സരം.
ജൂണ്‍30 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍ മത്സരം. അന്നും പവര്‍ കട്ടുണ്ടാവില്ല. ഈ മൂന്ന് ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മുതല്‍ ഏഴുമണി വരെ പവര്‍ കട്ടൊഴിവാക്കും.












Click it and Unblock the Notifications