കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ നിയന്ത്രണം തുടരും: സ്പീക്കര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സ്പീക്കര്‍മാരുടെ പ്രത്യേകസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ മാധ്യമനിയന്ത്രണം തുടരുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. ബാംഗ്ലൂരില്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് മാധ്യമനിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്.

ആന്ധ്രാപ്രദേശ് സ്പീക്കര്‍ പ്രതിഭാ ഭാരതി അധ്യക്ഷയായ ഈ സമിതിയില്‍ താനും അംഗമാണെന്ന് വക്കം പറഞ്ഞു. പക്ഷെ സമിതിയുടെ റിപ്പോര്‍ട്ട് എന്നു പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്തായാലും ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ മാധ്യമപ്രവര്‍ത്തകര്‍ സമരപരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും വക്കം അഭിപ്രായപ്പെട്ടു.

ലോക്സഭാ സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് വിഷയം സ്പീക്കര്‍മാരുടെ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്. കേരള നിയമസഭയില്‍ ഇത്രയധികം സ്വകാര്യ ചാനലുകളെ അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റു സ്പീക്കര്‍മാര്‍ക്ക് അത്ഭുതമായിരുന്നു. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്രയധികം ചാനലുകളെ സഭയ്ക്കകത്ത് കയറ്റുന്നില്ല. ബംഗാളില്‍ പോലും ബജറ്റവതരിപ്പിക്കുമ്പോഴും ഗവര്‍ണറുടെ നയപ്രഖ്യാപനവേളയിലും മാത്രമേ ചാനലുകളെ കയറ്റാറുള്ളൂ. ത്രിപുരയിലും മഹാരാഷ്ട്രയിലും ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗസമയത്ത് മാത്രമേ ചാനലുകള്‍ക്ക് പ്രവേശനമുള്ളൂ. കൈരളിചാനലിന് വേണ്ടിയാണ് കഴിഞ്ഞ സ്പീക്കര്‍ കീഴ്വഴക്കമുണ്ടാക്കിയത്. - വക്കം പറഞ്ഞു.

തമിഴ്നാട്ടിലും ഗുജറാത്തിലും ഒറീസയിലും സര്‍ക്കാര്‍ തന്നെ വീഡിയോ ക്ലിപ്പിംഗ് എടുത്ത് മാധ്യമങ്ങള്‍ക്ക് നല്കുകയാണ്. ദില്ലിയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം ചാനലുകളെ കയറ്റി. അന്നു തന്നെ ആ പതിവ് നിര്‍ത്തുകയും ചെയ്തു. ആന്ധ്രയില്‍ മാത്രം ദൂരദര്‍ശനടക്കം മൂന്നുചാനലുകളെ കയറ്റുന്നുണ്ട്. പക്ഷെ അംഗങ്ങള്‍ ഉറങ്ങുന്നതോ, ബഹളമുണ്ടാക്കുന്നതോ കാണിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഈ സ്വാതന്ത്യ്രം നല്കിയിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിലുമില്ലാത്ത അവകാശം ഇവിടെ മാത്രമായി അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X