അംബാനി ആശുപത്രിയില്‍
മുംബൈ : മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് റിലയന്‍സ് അധിപന്‍ ധീരുഭായ് അംബാനിയെ (69) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംബാനിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രിയിലാണ് അംബാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും വാര്‍ത്തയുണ്ട്.
അംബാനി ആശുപത്രിയിലാണെന്ന വാര്‍ത്ത പരന്നതോടെ റിലയന്‍സിന്റെ ഓഹരിവില ഇടിഞ്ഞു. പ്രമുഖരായ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ആശുപത്രിയിലെത്തി അംബാനിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനടുത്തുണ്ട്.












Click it and Unblock the Notifications