മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 തികയാതെ വിവാഹമാവാം
ഹൈദരാബാദ്: 18 തികയാതെ വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ നിയമം അനുവദിക്കുന്നില്ലെങ്കിലും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്.
മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസ് തികയുന്നതിന് മുമ്പു തന്നെ വിവാഹം കഴിക്കാമെന്നാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം. ഹൈദരാബാദില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് 18 തികയാതെ തന്നെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം ചെയ്യാമെന്ന് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഇടപെടരുതെന്ന് സുപ്രിം കോടതിയോട് ബോര്‍ഡ് ആവശ്യപ്പെടും.
കോടതി ഇതില്‍ ഇടപെട്ടാല്‍ അത് മുസ്ലിം നിയമത്തില്‍ കൈകടത്താലായിരിക്കുമെന്നാണ് ബോര്‍ഡ് പറയുന്നത്.












Click it and Unblock the Notifications