പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂണ്‍ 25 ചൊവാഴ്ച സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിച്ചു.
തുടര്‍ന്ന് സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി, സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ 336 കോടിയുടെ ഹവാല ഇടപാടില്‍ വിനോദസഞ്ചാര മന്ത്രി കെ. വി. തോമസിന് പങ്കുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കി. സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മകമായ വാക്കൗട്ട് നടത്തി വീണ്ടും സഭയില്‍ തിരിച്ചെത്തി.












Click it and Unblock the Notifications