എന്‍ഡോസള്‍ഫാന്‍ നിരോധനം നീക്കിയില്ല
തിരുവനന്തപുരം: കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയിട്ടില്ലെന്ന് കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ അറിയിച്ചു.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടങ്ങളില്‍ ഒരു കീടനാശിനിയും അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഉപയോഗിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. ജൂണ്‍ 25 ചൊവാഴ്ച നിയമസഭയില്‍ ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കാസര്‍കോട് ജില്ലയി ലെ ചില പ്രദേശങ്ങളിലെ ഒട്ടേറെ പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.


Click it and Unblock the Notifications