മതികെട്ടാന്‍: ജോസഫ് ഗ്രൂപ്പില്‍ ഭിന്നത
തിരുവനന്തപുരം: മതികെട്ടാന്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് ജൂണ്‍ 25 ചൊവാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യാനിരിക്കെ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പിനുള്ളിലും പ്രശ്നത്തെ ചൊല്ലി അഭിപ്രായ ഭിന്നത ഉയരുന്നു.
പ്രശ്നത്തില്‍ ഇടതു മുന്നണി നയത്തിനെതിരെ ജോസഫ് തിരിഞ്ഞത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് സഹായകരമാവുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന നിലപാടിലാണ് പി. സി. തോമസ് ഉള്‍പ്പെടുന്ന ഒരു കൂട്ടര്‍.
മാണി ഗ്രൂപ്പിന് ബന്ധമുള്ള ചില വന്‍കിടക്കാര്‍ക്കു വേണ്ടിയാണ് ജോസഫ് വാദിക്കുന്നതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ജോസഫ് തന്റെ നിലപാട് തുടര്‍ന്നാല്‍ മുന്നിയിലും പാര്‍ട്ടിയിലും കടുത്ത വെല്ലുവിളി നേരിടേണ്ടി വരും.












Click it and Unblock the Notifications