പൊലീസിനെ നവീകരിക്കാന്‍ 80 കോടി
തിരുവനന്തപുരം : പൊലീസ് സേനയെ ആധുനീകരിക്കാന്‍ ഈ വര്‍ഷം 80 കോടി ചെലവിടുമെന്ന് മുഖ്യമന്ത്രി ആന്റണി.
ആഭ്യന്തര വകുപ്പിന്റെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വരുന്ന നാലു വര്‍ഷത്തിനുളളില്‍ തന്നെ കേരളത്തിലെ പൊലീസ് സേനയുടെ നവീകരണം പൂര്‍ത്തിയാക്കുമെന്ന് ആന്റണി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സേനാ നവീകരണം. വരും വര്‍ഷങ്ങളില്‍ ഇതിന് കൂടുതല്‍ ഫണ്ട് അനുവദിക്കും. പൊലീസ് ക്യാമ്പുകളിലും ക്വാര്‍ട്ടേഴ്സുകളിലും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിജിലന്‍സ് വകുപ്പ് ആധുനീകരിക്കാനും ജയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഫണ്ട് അനുവദിക്കും. ഈ വര്‍ഷം 10 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications