Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ എയറിന്ത്യ വിമാനങ്ങള്‍ യുഎസിലേക്ക്

ദില്ലി: ലണ്ടന്‍ വഴി അമേരിക്കയിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ തുടങ്ങാന്‍ എയറിന്ത്യ തീരുമാനിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ പിടിഐയോട് പറഞ്ഞു.

ബോയിംഗ് 747 വിഭാഗത്തില്‍പെട്ട രണ്ട് വിമാനങ്ങളും ആറ് എ-310 വിഭാഗത്തില്‍ പെട്ട ആറ് വിമാനങ്ങളും കൂടുതലായി സര്‍്വീസ് നടത്തും. ഈ ആവശ്യത്തിനായി തല്ക്കാലം എട്ട് വിമാനങ്ങള്‍ വാടകയ്ക്കെടുക്കും. ഇതോടെ ചെന്നൈ, കൊച്ചി, ബാംഗ്ലൂര്‍ നഗരങ്ങളെ അമേരിക്കയിലെ ചിക്കാഗോ, ന്യൂയോര്‍ക്ക്, പാരീസ് നഗരങ്ങളെ കൂടുതലായി ബന്ധപ്പെടുത്താന്‍ എയറിന്ത്യയ്ക്ക് കഴിയും.

എട്ട് വിമാനങ്ങള്‍ കൂടി എത്തുന്നതോടെ എയറിന്ത്യയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 36 ആകും. ഈ പുതിയ സേവനം ആരംഭിക്കുന്നതോടെ ഡിസംബറോടെ എയറിന്ത്യയ്ക്ക് പുതിയ പ്രതിച്ഛായ കൈവരുമെന്നും മന്ത്രി പറഞ്ഞു. എയറിന്ത്യയുടെ ഭക്ഷണപട്ടികയില്‍ പുതിയ വിഭവങ്ങളും ഉള്‍പ്പെടുത്തും.

ന്യൂയോര്‍ക്കിലെ നെവാര്‍ക്ക്, ജെഎഫ്കെ എന്നീ വിമാനത്താവളങ്ങള്‍ക്കു പുറമെ പാരീസിലെ ചാള്‍സ് ഡെ ഗൊല്ലെ വിമാനത്താവളത്തിലും എയറിന്ത്യയ്ക്ക് കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലും എയറിന്ത്യയ്ക്ക് കൂടുതല്‍ സമയം അനുവദിച്ചുകിട്ടിയിട്ടുണ്ട്.

ഹീത്രൂ വിമാനത്താവളത്തിലൂടെ എയറിന്ത്യ 14 വിമാനസര്‍വീസ് കൂടി അധികം വൈകാതെ തുടങ്ങും. ഇതോടെ ഹീത്രൂ വിമാനത്താവളത്തിലെ എയറിന്ത്യയുടെ സര്‍വീസ് ആഴ്ചയില്‍ 21 ആയി ഉയരും. ദില്ലി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊച്ചി എന്നീ വിമാനത്താവളങ്ങളെ ബ്രിട്ടനുമായും യുഎസുമായും ബന്ധിപ്പിക്കാന്‍ ഈ പുതിയ സര്‍വീസുകള്‍ സഹായകരമാകും.

പരസ്പരധാരണയെന്ന നിലയ്ക്ക് വിദേശ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് തിരിച്ചും കൂടുതലായി സര്‍വീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+