അംബാനി അബോധാവസ്ഥയില്‍ തുടരുന്നു
മുംബൈ : മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട റിലയന്‍സ് മേധാവി ധീരുബായി അംബാനി അബോധാവസ്ഥയില്‍ തുടരുന്നു.
ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ കഴിയുകയാണ് അംബാനിയെന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 24 നാണ് അംബാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അംബാനിയുടെ നില 48 മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗോദ്റേജ് ഗ്രൂപ്പ് മേധാവി ആദി ഗോദ്റേജ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications